Sunday, July 26, 2009

കുറത്തി

ഇന്നും കുറത്തി വന്നു

തത്ത പുറത്തും
കുറത്തിയകത്തും

ദൈവമേ, ഇനി
എന്റെ ചീട്ട് ആരെടുക്കും?

Saturday, July 25, 2009

എന്റെ ഈ നിശ്ശബ്ദത

1
എത്ര നിശ്ശബ്ദമാണ്‌
തൊടാന്‍ ശ്രമിക്കമ്പോള്‍
പിടി തരാതെ
അപ്രതീക്ഷിതമായി
കോരിത്തരിപ്പിച്ച്‌
ചിലന്തിവലപോലെ
അകംപുറമില്ലാത്ത
ഒറ്റശ്വാസത്തില്‍നിന്ന്‌
ചാലുകീറി
ഒഴുകുന്ന വഴികളില്‍നിന്ന്‌
വെയിലും ആകാശവും കവര്‍ന്ന്‌
വേരില്‍നിന്ന്‌ തണ്ടിലൂടെ
ഇലകളിലേയ്ക്കു വളരുന്ന
ഏകാന്തതയുടെ
ഈ സംഗീതം.

2

ഞാന്‍
വിഘടിതകണങ്ങളായ്‌
മാറുന്ന കാലത്ത്‌
ഇമയിറുക്കംപോലും
ഇടിമുഴക്കംപോലെ
ചുറ്റും പിണരുമായിരിക്കും.

അതുവരേയ്ക്കും നിശ്ശബ്ദമാണ്‌
എന്റെ ഈ നിശ്ശബ്ദത.