[ Jeffrey McDaniel (1967 / Philadelphia, Pennsylvania) എഴുതിയ The Quite World എന്ന കവിതയുടെ വിവര്‍ത്തനം. ]
കണ്ണിൽകണ്ണിൽ നോക്കിയിരുപ്പ്
ശീലിപ്പിച്ചെടുക്കാൻ
സർക്കാർ ഓരോ ആൾക്കും
ദിവസം ഉപയോഗത്തിന്
നൂറ്റി അറുപത്തേഴുവാക്ക്
എന്നു നിശ്ചയിച്ചു
ഫോണടിച്ചാൽ, ഹലോ പറയാതെ
ഞാനത് കാതോടുചേർക്കും
റസ്റ്റോറന്റിൽ ചിക്കൻ നൂഡിൽ
സൂപ്പിനുനേരേ വിരൽ ചൂണ്ടും
പുതിയ വഴിയിലേക്ക് ഞാനിണങ്ങിക്കഴിഞ്ഞു
അർദ്ധരാത്രി, അതിദൂരെയുള്ള
കാമുകിയോട്, ഇന്നു ഞാൻ ആകെ
അമ്പത്തൊമ്പത് വാക്കു മാത്രമേ
ഉപയോഗിചുള്ളുവെന്ന് ഊറ്റംകൊണ്ടു
ബാക്കി നിനക്കുവേണ്ടി ബാക്കിവച്ചതാണ്
അവൾ മറുപടി പറയാതിരിക്കുമ്പോൾ
എനിക്കറിയാം, അവളുടെ മുഴുവൻ
വാക്കുകളും ഉപയോഗിച്ചു തീർന്നുവെന്ന്
ഞാൻ പതിയെ 'ഐ ലവ് യു' എന്ന്
ഫോണിൽ മുപ്പത്തി മൂന്നുപ്രാവശ്യം മന്ത്രിച്ചു
ശേഷം, ഞങ്ങൾ പരസ്പരം
നിശ്വാസങ്ങൾ മാത്രം കേട്ട് അങ്ങനെയിരുന്നു.
http://boolokakavitha.blogspot.com/2009/10/blog-post_1723.html
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 weeks ago
1 അഭിപ്രായങ്ങള്‍:
വാക്കിനു പിശുക്ക്..
“അവൾ മറുപടി പറയാതിരിക്കുമ്പോൾ
എനിക്കറിയാം, അവളുടെ മുഴുവൻ
വാക്കുകളും ഉപയോഗിച്ചു തീർന്നുവെന്ന്“
നല്ല വരികളാണു മാഷേ...
Post a Comment