Tuesday, December 19, 2017

കഥ

അവിടെ അവര്‍,എന്റെ കണ്‍‌മുന്നില്‍.
ഭയാനകം. ത്രസിപ്പിക്കുന്നതും.

ആദ്യം ഞാന്‍ വിചാരിച്ചു
അയാള്‍ അവളെ കൊല്ലുകയാണ്
പെട്ടെന്നു തന്നെ എനിക്കു മനസ്സിലായി
അതങ്ങനല്ല
ചിലപ്പോള്‍ അവര്‍ രണ്ടുപേരും മരിക്കുകയായിരിക്കാം.

പിന്നീടു മാത്രമാണ്
ഏതോ വിദൂരമായ ഒരു വിളി
എന്റെ ശരീരത്തെ ഉണര്‍ത്തിയത്.
പിന്നെ ഞാന്‍ പൂര്‍ണമായും അവരുടെ ചലനങ്ങളില്‍
കിതപ്പില്‍,നേര്‍ത്ത സീല്‍ക്കാരങ്ങളില്‍
തറഞ്ഞു നിന്നു.

മരിയയുടെ മുലകള്‍
അവളുടെ ബ്ലൌസില്‍ നിന്ന് വീണു കിടന്നു.
മരപ്പണിക്കാരന്റെ ഒരു കൈ
അവളുടെ കെട്ടു പിണഞ്ഞ മുടിക്കെട്ടിനുള്ളില്‍ നഷ്ടപ്പെട്ടും,
മറ്റേത് മണ്ണില്‍ പുതഞ്ഞും.

ബാക്കിയായത്
ആ മനുഷ്യന്റെ ശരീരമായിരുന്നു.
അമ്പു പാഞ്ഞയുടന്‍ വിറയ്ക്കുന്ന വില്ലു പോലെ
ഉള്ള ശക്തി മുഴുവന്‍ തന്റെ ചന്തിയിലേക്ക്
കേന്ദ്രീകരിച്ചതിന്റെ ആയാസത്താല്‍
മുറുകി വിറച്ച്
ആ പെണ്ണിന്റെ ശരീരാന്തര്‍ഭാഗത്തേക്ക് കുത്തിക്കയറുന്നത്.

അയാള്‍ ഓടിക്കിതച്ച കുതിരയെപ്പോലെയായിരുന്നു
കണ്ണുകളടച്ച് ഓരോ രോമകൂപങ്ങളില്‍ നിന്നും വിയര്‍പ്പിറ്റി
മുതുകിലൂടെ പടര്‍ന്ന്
മധ്യഭാഗത്തൂടെ കാലുകളിലെക്കൊഴുകി
ഏതാണ്ട് പൂര്‍ണ നഗ്നനായി.

അന്ധനായ കുതിര ആഗസ്റ്റ് മാസത്തെ
ആകാശം കടിക്കുന്നു
പക്ഷേ ഭൂമി അയാളെ തിരികെ വിളിച്ചു.
നീണ്ട കുതിരച്ചിനപ്പ് ആ ആറ്റുകരയില്‍ നിറഞ്ഞ്
ആല്‍ഡര്‍ മരങ്ങള്‍ക്കു മുകളില്‍ മരിച്ചു.
അവസാനം സമാധാനം ഭൂമിക്കുമേല്‍ താണിറങ്ങി.

മരിയ അത്ഭുതം നിറഞ്ഞ കണ്ണുകളാല്‍
മരപണിക്കാരനെ നോക്കി,
ആ ഒറ്റ നിമിഷം കൊണ്ട്
എല്ലാം നഷ്ടപ്പെട്ടുപോയ ഒരാളിനെപ്പോലെ.

പതുക്കെ അവള്‍ അയാളുടെ മുടിയിലൂടെ കയ്യോടിച്ചു
കാ‍തരമായ തലോടല്‍
എന്നിട്ട് കരയാന്‍ തുടങ്ങി
മരപ്പണിക്കാരനും അവളെ നോക്കി.
പക്ഷേ അയാളുടെ കണ്ണുകള്‍ വ്യത്യസ്തമായിരുന്നു,
അവ ഏകാന്തതയുടെ കണ്ണുകള്‍ തന്നെയായിരുന്നു.

ഒന്നും പറയാതെ അയാള്‍ എഴുന്നേറ്റ് മൂത്രമൊഴിക്കാന്‍ തുടങ്ങി.
അവളും എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്ന്
കാലുകള്‍ തുടയ്ക്കുനതു പോലെ തോന്നി.
ഞാന്‍ ആല്‍ഡര്‍ മരങ്ങള്‍ക്കു പുറകിലേക്ക് നല്ലതു പോലെ പതുങ്ങി
പിന്നൊന്നും കണ്ടില്ല.
അവരുടെ കാലടികള്‍ അകന്നു പോകുന്നതു കേട്ടു,
രണ്ടു ദിശകളിലേക്ക്

എന്റെ ഹൃദയം ഒരു കെട്ടു പോലെ മുറുകിയിരുന്നു.
ഒറ്റച്ചാട്ടത്തിന് ഞാന്‍ അവരുടെ ശരീരങ്ങളുണ്ടാക്കിയ
ആ മണല്‍ കീടക്കയിലേക്ക് വീണ്
ആര്‍ത്തിയില്‍ ശ്വസിച്ച്
കാറ്റ് ചൂടും എരുവുമുള്ള മൂത്രച്ചൂരല്ലാതെ
മറ്റെന്തോകൊണ്ടുവരുമെന്ന മട്ടില്‍.

പിന്നെ ഞാന്‍
വിദൂരതയിലെത്തിയിരുന്ന കാലടികളും
അവിടവിടെയായി ഉണക്ക ചുള്ളികളൊടിയുന്ന ഒച്ചയും
ശ്രദ്ധിക്കാതായി.
നിശ്ശബ്ദതയല്ലാതെ മറ്റൊന്നും കേട്ടില്ല.
വേദനിപ്പിക്കുന്ന
സഹിക്കാനാവാത്ത നിശ്ശബ്ദത.

(“Eugénio de Andrade” was the pseudonym of GOSE, GCM José Fontinhas (19 January 1923 – 13 June 2005), Portuguese poet. He is revered as one of the leading names in contemporary Portuguese poetry. This is a translation of his poem “Fable”.)

0 അഭിപ്രായങ്ങള്‍:

Post a Comment