Wednesday, September 23, 2009

അസൂയ

അകലെനിന്നേ അറിയാം
അവന്റെ വിയർപ്പുമണം
കാക്കി നിക്കർ
ചന്തി കീറിയിരിക്കും
എന്നാലും കാണും
പോക്കറ്റിൽ ഒരു കണ്ണിമാങ്ങയോ
കശുവണ്ടിയോ എനിക്കുതരാൻ

വൈകുന്നേരം
സതി ടീച്ചറാണു പറഞ്ഞത്‌
അമ്പലപ്പറമ്പിൽ ആന വിരണ്ടു
ആനക്കൊമ്പിൽ തൂങ്ങി
അവൻ ആശുപത്രിയിലേക്കും
അവിടന്ന് ആംബുലൻസിൽ
വീട്ടിലേക്കും വന്നുവെന്ന്

ചെന്നു നോക്കി
വിയർപ്പിനു പകരം
മരുന്നിന്റെ മണം
കോടിത്തുണി പുതപ്പ്‌

- അസൂയ തോന്നിപ്പോയി

1 അഭിപ്രായങ്ങള്‍:

MOIDEEN ANGADIMUGAR said...

ചെന്നു നോക്കി
വിയർപ്പിനു പകരം
മരുന്നിന്റെ മണം
കോടിത്തുണി പുതപ്പ്‌.

മനസ്സിൽ തട്ടി ചില വരികൾ.കൊള്ളാം,നന്നായിരിക്കുന്നു.

Post a Comment